അഗളി: വിനോദ സഞ്ചാരികള്‍ അട്ടപ്പാടി ചിറ്റൂരിലെ ശിരുവാണിപ്പുഴ കടവുകളില്‍ വലിച്ചെറി പ്ലാസ്റ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് വിദ്യാര്‍ഥികള്‍. മണ്ണാര് ക്കാട് കല്ലടി എംഇഎസ് കോളജിലെ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിഭാഗം വിദ്യാര്‍ഥികളാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ ഏറ്റ വും അധികം ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന ശിരുവാണിപ്പുഴ തീരം വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കുകയും ചെയ്തത്. ചുണ്ടകുളം ഊരില്‍ വൃക്ഷത്തൈകള്‍ നടുകയും ചെയ്യ്തു . ഷോളയൂര്‍ പഞ്ചായത്തംഗം ജി രാധാകൃ ഷ്ണന്‍. കില ഫാക്കല്‍റ്റി എം അരുണ്‍ ,അധ്യാപകരായ അരുണ്‍ കൃഷ്ണ, ചിന്നു വര്‍ഗ്ഗീസ്, പാര്‍വ്വതി, മുഹമദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2023/06/Poster-A-Small-1050x253.jpg)