മണ്ണാര്‍ക്കാട്: കോ-ഓപ്പറേറ്റീവ് കോളജിലെ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാ ര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ വിദ്യാര്‍ഥികളായ സ്വാലിഹ് (17), അസ്ലം (17) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ ഇന്റര്‍സമയ ത്തായിരുന്നു സംഭവം. ശുചിമുറിയ്ക്ക് സമീപത്ത് വെച്ച് പതിനഞ്ചോളം വരുന്ന മുതി ര്‍ന്ന വിദ്യാര്‍ഥികള്‍ ഇരുവരേയും മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. നിലത്ത് വീണപ്പോള്‍ വട്ടംകൂടി ചവിട്ടിയെന്നും പരിക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു. ശേഷം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കോളജിന് പിന്നിലൂടെ കടന്ന് കളയുകയായിരുന്നു വെന്നാണ് പറയുന്നത്. തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍ കി. വാക്കേറ്റമുണ്ടാവുകയും മര്‍ദിച്ചെന്നും കാണിച്ചാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കി യതെന്നും വിവരം പൊലിസിന് കൈമാറുകയും വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രി യിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പി.ജോണ്‍സണ്‍ അറിയിച്ചു. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെയും വിശദീകരണം കേട്ട ശേഷം തുടര്‍നടപടിയു ണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
