അഗളി: മാങ്ങയോടാണ് ഏറെ പ്രിയം. മാവുകണ്ടാല്‍ ഏത് വൈദ്യുതിവേലിയും തകര്‍ ത്തെത്തും. അട്ടപ്പാടിയില്‍ മലയോര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പക ല്‍ നേരങ്ങളിലടക്കം മാങ്ങാക്കൊമ്പന്‍ നിരന്തര സാന്നിധ്യമാകുന്നു.മിനര്‍വ്വ, ചുണ്ടകു ളം, പെട്ടിക്കല്‍ പ്രദേശങ്ങളിലാണ് കാട്ടുകൊമ്പന്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസമാകുന്നത്. രണ്ട് പേരുടെ ജീവനെടുത്തിട്ടുള്ള കാട്ടാനക്ക് ജനങ്ങള്‍ തുരത്തിയോ ടിക്കാന്‍ ശ്രമിച്ചാലും കൂസലില്ല. അല്‍പം പിന്നോട്ട് നടന്ന ശേഷം തിരിഞ്ഞു നില്‍ക്കും. ടോര്‍ച്ചടിക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്താല്‍ ആ ദിശയിലേക്ക് പാഞ്ഞടുക്കും കൈയ്യില്‍ കിട്ടിയാല്‍ ശെരിപ്പെടുത്തും. വൈദ്യുതി വേലികളില്‍ ഉണക്കമരം വലിച്ചിട്ട് അതില്‍ ചവിട്ടി കയറി കമ്പികള്‍ പൊട്ടിച്ചാണ് കൃഷിയിടങ്ങളിലേക്ക് കടക്കുക. മിന ര്‍വ്വയിലെ ജനവാസ കേന്ദത്തില്‍ പകല്‍ സമയത്തെത്തി സുരേഷിന്റെ വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു. ബഹളം വെച്ചപ്പോള്‍ കൃഷിയിടത്തിലേക്ക് മാറി. രാത്രിയില്‍ മാവുകള്‍ തേടിയെത്തി മാങ്ങ ഭക്ഷിച്ചശേഷം രാത്രിതന്നെ മടങ്ങുന്നതാണ് പതിവ്. പകല്‍ സമയം ജനവാസ മേഖലയില്‍ ആന നിലയുറപ്പിക്കുന്നത് ആദ്യമായാണ്. സന്ധ്യമയങ്ങിയാല്‍ പുലരുവോളം നാട്ടിലെ മാവുകള്‍ തേടി നടക്കും. കുലുക്കിയും തുമ്പികൈ കൊണ്ട് കൊമ്പുകള്‍ ഒടിച്ചും പരമാവധി മാങ്ങകള്‍ താഴെ വീഴ്ത്തും. വീണതു പെറുക്കിയും മാറി കുലുക്കിയും പരമാവധി മാങ്ങ ശേഖരിച്ച് മടങ്ങും. മാങ്ങയോടുള്ള പ്രിയം കാര ണം കൃഷിയിടങ്ങളില്‍ നിന്നും മടങ്ങാന്‍ കൂട്ടാക്കത്തത് നാട്ടുകാരുടെ ഉറക്കം കെടു ത്തുന്നു. സ്വകാര്യ പറമ്പുകളിലും നിലച്ചുപോയ ജലസേചന പദ്ധതിയുടെ സ്ഥലങ്ങ ളിലുമാണ് മാങ്ങാകൊമ്പന്‍ വിഹരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!