മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്. ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് എം.എസ്.എഫ് ആരോപിച്ചു. ബ്രേക്കിട്ടതോടെ പിന്‍വശത്തെ ടയറുകള്‍ പാടെ തിരി ഞ്ഞതായാണ് അറിഞ്ഞത്. ബസിന്റെ കാര്യക്ഷമത പരിശോധിക്കാത്തത് മൂലം അധികൃതര്‍ വരുത്തിവച്ചതാണ് ഈ അപകടം. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. നിരവധി വിദ്യാര്‍ഥികള്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചാണ് അട്ട പ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും എത്തുന്നത്.ചുരം പാത യിലൂടെ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമതയും ഫിറ്റ്‌നസും പ്രത്യേക ഉറപ്പു വരുത്തണമെന്നും എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
