മണ്ണാര്‍ക്കാട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന് മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പ്ര വര്‍ത്തനങ്ങള്‍ക്കായി 27.5 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഉന്ന തവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു.നഗരസഭകളുമായി ചേര്‍ന്നുകൊണ്ട് 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് സേവനം, ഹെല്‍പ്പ് ഡെസ്കിന്റെ സേവനം, വാതില്‍പ്പടി സേവനം എന്നിവ നല്കി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം.പദ്ധതിയ്ക്ക് കഴിഞ്ഞ സാമ്പത്തി ക വര്‍ഷവും 27.5 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു- മന്ത്രി ആര് ബിന്ദു വ്യക്തമാക്കി.
![](http://unveilnewser.com/wp-content/uploads/2023/06/EDITED-PORTAL-AD-copy-1050x252.jpg)