മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരത്ത് പ്രതിഷേധ പ്രകടനം നടത്തി. റോഡ് അഴിമതിരഹിതമായി പണി പൂര്‍ത്തീകരിക്കണമെന്നാവ ശ്യപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിച്ചത്. നൂറുക്കണക്കിന് ആളു കള്‍ പങ്കെടുത്തു. പന്തമേന്തി ജനം പ്രകടനത്തില്‍ അണിനിരന്നു. റോഡിലെ കുഴിയില്‍ വാഴ നടുകയും ചെയ്തു.കാഞ്ഞിരം വേപ്പിന്‍ചുവട് ജങ്ഷന്‍വരെ എത്തിയ പ്രകടനം പി ന്നീട് കാഞ്ഞിരം സെന്ററില്‍ ഒത്തുകൂടി.റോഡ് പൂര്‍ണമായും ടാറിങ് ചെയ്യുക, 67 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കില്ല എന്നും സമരക്കാര്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്തിയാല്‍ അത് മഴകൊണ്ടുപോകുമെന്ന് സമരക്കാര്‍ പറ ഞ്ഞു.മുമ്പ് 25 ലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് മഴയില്‍ പൂര്‍ണമായും തകര്‍ന്നതും സമരക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാവിലെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കെ. ശാന്തകുമാരി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ സര്‍വ കക്ഷിയോഗം ചേരും.
