മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു റൈന്‍ബോ ആര്‍ട്സ് ആന്‍ഡ് സ്പോ ര്‍ട്സ് ക്യൂബിന്റെ നേതൃത്വത്തില്‍ പരിസര ശുചീകരണം നടത്തി. മുന്‍കാല ങ്ങളില്‍ നാട്ടുപിടിപ്പിച്ച തൈകള്‍ സംരക്ഷിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.ക്ലബ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉത്ഘാടനം ചെയ്തു.. ക്ലബ് സെക്രട്ടറി അജയ് പട്ടുതൊടി അധ്യക്ഷനായി. ഭാരവാഹികളായ അക്ഷയ്, വിഷ്ണു തൃക മ്പറ്റ, നവനീത് കൃഷ്ണ, അരുണ്‍ ടിസി, ശ്രീജിത്ത്.ടിസി, ശരത് തെന്നാരി, വിഷ്ണു തെന്നാരി, അജു തെന്നാരി, ജിഷ്ണു ടിസി, അഭിത് കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്കി.
