മണ്ണാര്‍ക്കാട്:’നട്ട് വളര്ത്താംനന്മയുടെ പാഠങ്ങള്‍ ‘ എന്ന സന്ദേശവുമായി കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് നടത്തുന്ന പരിസ്ഥിതി പക്ഷാചരണത്തിന് ലോക പരിസ്ഥിതി ദി നത്തില്‍ തുടക്കമായി.ജില്ലാതല ഉദ്ഘാടനം കുമരംപുത്തൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ വൃക്ഷ തൈ നട്ട് കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.എ.സലീം അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി സിദ്ദീ ഖ് പാറോക്കോട് പരിസ്ഥിതി ദിന സന്ദേശം നല്കി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എച്ച്.സുല്‍ഫിക്കറലി,പി.അന്‍വര്‍ സാദത്ത്,എന്‍.ഷാനവാസലി, ടി.പി.മന്‍സൂര്‍, സി. പി.ഫൈസല്‍,സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് കബീര്‍ മണ്ണറോട്ടില്‍ സംബന്ധിച്ചു. പക്ഷാ ചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, ലഘുലേഖ വിതരണം,ബോധവല്‍ക്കരണ സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും.
