മണ്ണാര്‍ക്കാട്: ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.ബി.വി മണ്ണാര്‍ക്കാട് റെയ്ഞ്ച് കമ്മിറ്റി പരിസ്ഥിതി ദിനാചരണം തുടങ്ങി. പള്ളിക്കു ന്ന് മിസ്ബാഹുല്‍ ഹുദാ മദ്റസയില്‍ എസ്.കെ.ജെ.എം മണ്ണാര്‍ക്കാട് സെക്രട്ടറി അബൂ ബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. എസ്.കെ.ബി.വി മണ്ണാര്‍ക്കാട് റെയ്ഞ്ച് പ്രസിഡന്റ് ജാസിം അധ്യക്ഷനായി. മേഖല കണ്‍വീനര്‍ ആബിദ് കൈതച്ചിറ ക്ലാസ്സെടുത്തു. മദ്റസ സദര്‍ മുഅല്ലി അബ്ദുറഹ്മാന് ദാരിമി സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി നജ്വാന് സ്വാഗത വും കണ്‍വീനര്‍ അസ്ലം മുസ്ലിയാര് നന്ദിയും പറഞ്ഞു.
