കോട്ടോപ്പാടം: അമ്പലപ്പാറ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരെ അനുമോദിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഉസ്മാന്‍ പാ റോക്കോട്ട് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, കെ.ജി.ബാബു, ഉമ്മര്‍ മനച്ചിത്തൊടി, സിജാദ് അമ്പലപ്പാറ, എന്‍.കെ. അമീന്‍, ആഷിക്, ഗഫൂര്‍, വിനോദ്, ജോയ്, അസീസ്, മുഹമ്മദാലി തുടങ്ങിയവര്‍ സംബന്ധിച്ചു.
