അലനല്ലൂര്‍: എടത്തനാട്ടുകരയിലെ വിവിധ ഭാഗങ്ങളില്‍ കേബിള്‍ ഇടുന്നതിനായി പാതയുടെ വശങ്ങളില്‍ കുഴിയെടുത്തതിനെ തുടര്‍ന്ന് പൊട്ടിപൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് പിഡബ്ല്യുഡി കുമരംപുത്തൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. എടത്ത നാട്ടുകര-കാപ്പുപറമ്പ് റോഡില്‍ മുണ്ടക്കുന്ന് പ്രദേശത്തെ വളവുകളില്‍ ക്രാഷ് ബാ രിയര്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എം.ജംഷീര്‍, മേഖല പ്രസിനഡന്റ് എം.അമീന്‍, പി.സജീഷ് എന്നിവര്‍ സംബന്ധിച്ചു.
