മണ്ണാര്‍ക്കാട്: മര്‍കസുല്‍ അബ്രാര്‍ മണ്ണാര്‍ക്കാടിന്റെ കീഴിലുള്ള അല്‍ അബ്രാര്‍ പബ്ലിക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് കേരള മുസ്്ലിം ജമാത്ത് സം സ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഹാരി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മസ്ത കേരള മുശാവറ അംഗം കെ.പി. മുഹമ്മദ് മുസ്്ലിയാര്‍, അബ്ദള്‍ റഹ്മാന്‍ മാരായമംഗലം, സിറാജുദ്ദീന്‍, ഷൗക്കത്ത് ഹാജി, എം.വി. സിദ്ദീഖ്, ഉമ്മര്‍ മദനി, അബൂബക്കര്‍ ആവണ ക്കുന്ന് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കിങ് സെക്ര ട്ടറി കെ.ഉണ്ണിയന്‍കുട്ടി, എം.എ. നാസര്‍, പി.കെ. അബ്ദുള്‍ ലത്തീഫ്, പി.പി. മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
