പാലക്കാട്: സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ നാട്ടുമാവും തണലും എന്ന പേരില്‍ ജില്ലാതല പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് കുമരപുരം ഗവ ഹയര്‍ സെ ക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടി വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവും.അന്യം നിന്നുകൊ ണ്ടിരിക്കുന്ന നാട്ടുമാവുകളുടെ അറിവ് പ്രചരിപ്പിക്കുക, നാട്ടുമാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ധാരാളം നാട്ടുമാവുകള്‍ നട്ടുവളര്‍ത്തുകയാണ് ലക്ഷ്യം. ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്.എം വിജയാനന്ദന് പരിസ്ഥിതി ദിന സന്ദേശം നല് കും. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ് മീനാ ക്ഷി, കൗണ്‍സിലര്‍ എല്‍.വി ഗോപാലകൃഷ്ണന്, പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് കെ.ബി. രവി, പി.ടി.എ. പ്രസിഡന്റ് ആര്. സംഗീത് കുമാര്‍, എസ്.എം.സി. ചെയര്മാന് കെ.വി ജയ കുമാര്‍, പ്രധാനധ്യാപിക കെ.വി ചിന്നു, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സിബിന് എന്നിവര്‍ പങ്കെടുക്കും.
