കോട്ടോപ്പാടം: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഴിമതിയും സ്വജനപക്ഷ പാതവും ആരോപിച്ച് ഡിവൈഎഫ്ഐ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ബാങ്കിലേ ക്ക് മാര്‍ച്ച് നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുഗീഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹന്‍, സെക്രട്ടറിയേറ്റ് അംഗം റാഷിദ്, സിപിഎം കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി അംഗം അസീസ്, ഷംസുദീന്‍, മിര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.