മണ്ണാര്‍ക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിര ഘട്ടപ്രവര്ത്ത നങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാര്‍ച്ച് 15 മുതല്‍ മെയ് 30 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോക നവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി നടക്കുക.
ഇതുവരെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവയുടെ പുരോഗതിയും നേരിട്ട പ്രശന ങ്ങളും ഹരിത സഭയില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മാലിന്യ സംസ്ക്കരണത്തിന് സുസ്ഥിര സംവിധാനം ഉറപ്പാക്കുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് പരിഗണിക്കേണ്ട പ്രോജക്റ്റ് ആശയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കും. തദ്ദേശസ്വയം ഭരണ സ്ഥാപന പ്രദേശത്തെ വിവിധ വിഭാഗം സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയ എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം ഹരിത സഭയില്‍ ഉറപ്പാക്കും. 941 ഗ്രാമപഞ്ചായത്തുകളിലായി 150000 പേരും 93 നഗരസഭകളിലായി 25000 പേരും ഹരിതസഭയില്‍ പങ്കെടുക്കും മാലിന്യമുക്തം നവകേരളം ക്യാമ്പയിന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഹരിത സഭയില്‍ പ്രഖ്യാപിക്കും.