മണ്ണാര്‍ക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ രണ്ടര മാസം കൊണ്ട് ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തത് 901 ടണ്‍ മാലിന്യം. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള ക്യാമ്പയിന്‍ കാലയളവില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 69 ടണ്‍ തരംതിരിച്ച മാലിന്യവും 809 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളും നീക്കം ചെയ്തു. 20 ടണ്‍ ചില്ലു മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായി വിവിധ വകുപ്പുതല ഓഫീസുകളില്‍ നിന്നായി 2248 കിലോഗ്രാം ഇ-വേസ്റ്റ് ശേഖരിച്ചു. സിവില്‍ സ്റ്റേഷന് പുറമേയുള്ള സ്ഥാപ നങ്ങളില്‍ നിന്നും സമയബന്ധിതമായി ഇ-വേസ്റ്റുകളും ആപത്ക്കരമായ ഇ-വേസ്റ്റുകളും നീക്കം ചെയ്യുന്നുണ്ട്. ക്യാമ്പയിന്‍ കാലയളവില്‍ ആകെ 901 ടണ്‍ മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനി ജില്ലയില്‍ നീക്കിയത്. കൂടാതെ നവകേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുമായി സഹകരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ക്കും അനുബന്ധ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നുമുണ്ട്. മാലിന്യമുക്ത കേരളം ക്യാമ്പയിനിന്റെ അനുബന്ധ ക്യാമ്പയിനുകളായ മഴക്കാല പൂര്‍വ്വ ശുചീകരണം, നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം എന്നിവയിലും ക്ലീന്‍ കേരള കമ്പനി സജീവ പങ്കാളിത്തം വഹിച്ചു. ക്യാമ്പയിന്റെ ഭാഗ മായി അമ്പതിലധികം പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ക്ലാസെടുത്തു. വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യ ശുചിത്വ പരിപോഷണ സമിതി അംഗങ്ങള്‍, റസിഡ ന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ത്ഥിക ള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബള്‍ക്ക് ജനറേറ്റേഴ്സ് എന്നിവര്‍ക്കായി ബോധവത്ക്കരണ ക്ലാസുകളും നടത്തി.