അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സിപിഎം മെമ്പര്‍മാര്‍ വിട്ടു നിന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി മെമ്പര്‍മാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്തും നല്‍കിയിരുന്നു. സ്വാഗത സംഘമോ മറ്റ് വിധത്തിലുള്ള കൂടി യാലോചനയോ ഇല്ലാതെയാണ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് വന്ന ചിലവുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടു ണ്ടെങ്കിലും സുതാര്യത ഇല്ലാതെയാണ് നടന്നിട്ടുള്ളതെന്നും ആരോപിച്ചു. ഭരണസമിതിയില്‍ ഇക്കാ ര്യങ്ങള്‍ പലതവണ ഉന്നയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിയോ ജിപ്പ് ഉള്ളത് കൊണ്ടാണ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പാര്‍ലിമെ ന്ററി പാര്‍ട്ടി ലീഡര്‍ പി മുസ്തഫ, പി.എം മധു, പി രഞ്ജിത്ത്, എ അനില്‍കുമാര്‍, പി ഷമീര്‍ ബാബു, അക്ബര്‍ അലി, വിജലക്ഷ്മി, എം.ദിവ്യ, നൈസി ബെന്നി, പി.അശ്വതി എന്നിവര്‍ അറിയിച്ചു.