അലനല്ലൂര്‍: പുതിയതായി നിര്‍മിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ഓണ്‍ഫണ്ടില്‍ നിന്നും 84 ലക്ഷം രൂപ വിനി യോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. യോഗഹാള്‍, സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇരുനില കെട്ടി ടം. കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഓണ്‍ലൈനി ലൂടെ നിര്‍വഹിച്ചു. യോഗഹാള്‍ വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുളളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, ജില്ലാ പഞ്ചായത്തംഗം എം.മെഹര്ബാന് ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍, അലി മഠത്തൊടി, എ.ലൈല ഷാജഹാന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഷാനവാസ്, വി.മണികണ്ഠന്, പഞ്ചായത്ത് അംഗങ്ങളായ എം.കെ ബക്കര്‍, ബഷീര്‍ പടുകുണ്ടില്‍, കെ.റംലത്ത്, ആയിഷാബി ആറാട്ടുതൊടി, അജിത പാക്കത്ത്, പി.ഷൗക്കത്തലി, എം.ജിഷ, റഷീദ് ആലായന്‍, കെ.വേണുഗോപാല്‍, യൂസഫ് പാക്കത്ത്, ടി.കെ ഷംസുദ്ധീന്, കെ.രവികുമാര്‍, പി.രതിക, കെ.ടി ഹംസപ്പ, കീടത്ത് മുഹമ്മദ്, റഫീക്ക പാറോക്കോട്ടില്‍, പഞ്ചായത്ത് സെക്രട്ടറി ടി.വി ജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.