മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്‍ നിലനില്‍ക്കുന്ന പ്രാദേ ശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് എസ്.എസ്.എല്‍. സി, പ്ലസ് ടു വിജയികളെ അനുമോദിക്കാനായി സംഘടിപ്പിച്ച ‘ടോപ്പേഴ്‌സ് മീറ്റ്’ ആവ ശ്യപ്പെട്ടു. ഓരോ വര്‍ഷവും നടപ്പിലാക്കുന്ന മാര്‍ജിനില്‍ സീറ്റ് വര്‍ദ്ധന നിലവിലുള്ള പ്രശ്‌നം പരിഹരിക്കുന്നില്ല. എന്നാല്‍ അത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തന്നെ ഇല്ലാതാക്കുകയാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചു കൊണ്ടല്ലാതെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുക സാധ്യമല്ല എന്നും മീറ്റ് അഭിപ്രായപ്പെട്ടു.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി അധ്യക്ഷനാ യി.വൈസ് പ്രസിഡന്റുമാരായ ഷാഫി അല്‍ ഹികമി, ഷഹീര്‍ അല്‍ ഹികമി, ജോയി ന്റ് സെക്രട്ടറിമാരായ അബ്ദുല്‍ മാജിദ് മണ്ണാര്‍ക്കാട്, വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം പ്രസി ഡന്റ് നാസര്‍ പോപ്പുലര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി സഫീര്‍ അരിയൂര്‍, ഇജാസ് മണലടി, അലിം യൂസുഫ് മമ്പാട്, എഞ്ചിനീയര്‍ ഇസ്ഹാഖ് സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.