അലനല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തൊ ഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി രണ്ടായിരം കുളങ്ങള്‍ സജ്ജമാക്കുന്നതിന്റെ അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം മുണ്ടക്കുന്നില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം സജ്ന സത്താര്‍ അധ്യക്ഷയായി. മുന്‍ പഞ്ചായത്ത് അംഗങ്ങളായ സി.മുഹമ്മദാലി മാസ്റ്റര്‍, ഹരിദാസന്, തൊഴിലുറപ്പ് പദ്ധതി എ.ഇ രാജേഷ്, ഓവര്‍സിയര്‍ മന്‍സൂര്‍, പിപി.അലി, പി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.പദ്ധതിയിലുള്‍പ്പെടുത്തി നാലോളം കുളങ്ങളാണ് പണി പൂര്‍ത്തിയായി വരുന്നതെന്ന് വാര്‍ഡ് അംഗം സജ്ന സത്താര്‍ അറിയിച്ചു.