മണ്ണാര്‍ക്കാട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിലിനും യൂണിറ്റിലെ മെമ്പര്‍മാര്‍ക്കും നെല്ലിപ്പുഴ ഡി. എച്ച്.എസ്.എസ് കെ.എസ്.ടി.യു യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി.എ സലീം അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഉപഹാര സമര്‍പ്പണം നടത്തി.വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സലീം നാലകത്ത്, ഉപജില്ലാ പ്രസിഡണ്ട് ഇ.ആര്‍.അലി,പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം, ഹെഡ്മിസ്ട്രസ് കെ.എം.സൗദത്ത് സലീം,ടി.കെ.സലാം, സി.കെ.റിയാസ്,എം. അസ്ഹ റലി,ടി.സാഹിറ,സി.പി.മൊയ്തീന്‍,കെ.എച്ച്.ഫഹദ്,ഷമീര്‍ മുഹമ്മദ് കരീം പടുകുണ്ടില്‍,സി.പി.മറിയമ്മു,പി.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!