പാലക്കാട് : റവന്യൂ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ അഴിമതി പൂര്‍ണ മായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക ലക്ഷ്യമിട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം യാക്കര, പാലക്കാട് 1 വില്ലേജുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അഡീഷ ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘമാണ് പരി ശോധന നടത്തിയത്. ഓഫീസും റവന്യൂ രേഖകളും സംഘം പരിശോധിച്ചു. ഇന്നലെ എ.ഡി.എം. അഗളി വില്ലേജിലും കലക്ടറേറ്റിലെ പരിശോധന സംഘം മറ്റ് 12 വില്ലേജ് ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍:
- താലൂക്ക് ഓഫീസുകളില്‍ അടുത്തമാസം നടക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുത്ത് വിഷയത്തിന്റെ തീവ്രതയും പ്രാധാന്യവും നേരിട്ട് ബോധ്യപ്പെടുത്തും.
- എല്ലാ വില്ലേജ് ഓഫീസുകളിലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. 157 വില്ലേജുകളില്‍ ആറ് മാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കും.
- ചാര്‍ജ്ജ് ഓഫീസര്‍മാരായ ജൂനിയര്‍ സൂപ്രണ്ടുമാരും യൂണിറ്റ് ഓഫീസര്‍മാരായ ഡെപ്യൂട്ടി കലക്ടര്‍മാരും സമയ പട്ടിക തയ്യാറാക്കി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തും.
- വില്ലേജ് ഓഫീസുകളില്‍ സന്ദര്‍ശകരായ പൊതുജനങ്ങളുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നതിന് രജിസ്റ്റര്‍ സൂക്ഷിക്കും. കലക്ടറേറ്റില്‍ നിന്നുള്ള പരിശോധനാ വേളയില്‍ ഈ രജിസ്റ്റര്‍ പരിശോധിച്ച് സന്ദര്‍ശകര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമായ സേവനത്തെ കുറിച്ച് ഫോണില്‍ വിളിച്ച് അന്വേഷിക്കും. ഇതിനായി കലക്ടറേറ്റില്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.