പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോഗ്രാഫിക് ഇന്‍ഫ ര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.) അധിഷ്ഠിത സംവിധാനത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേന ജി.ഐ.എസ് പ്ലാറ്റ് ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തികള്‍ ജില്ലയില്‍ ആരംഭിക്കുന്നു.
പ്രാരംഭഘട്ടത്തില്‍ എരിമയൂര്‍, കിഴക്കഞ്ചേരി, പുതുനഗരം, കൊല്ലങ്കോട്, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണ പുരം ഗ്രാമ പഞ്ചായത്തുകളിലെ പൊതുഭൂമി/സ്വകാര്യഭൂമി/പൊതുനീര്‍ച്ചാല്‍/പൊതുകുളം എന്നിവ തരംതിരിച്ച് വിവര ശേഖരണം നടത്തി, ഗ്രാമസഭയില്‍ അവതരിപ്പിച്ച്, ത്രിതല പഞ്ചായത്തുകളുടെ അംഗീകാരത്തോടെ വാങ്ങി, ലാന്റ് യൂസ് ബോര്‍ഡിന്റെ സഹായം ഉറപ്പാക്കി അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തേക്കുളള സമഗ്രമായ ഡി.പി.ആര്‍ തയ്യാറാക്കുകയാണ് പദ്ധതിയിലൂടെ.
പദ്ധതി നടപ്പാക്കുന്നതിന് ഭൂമി കണ്ടെത്തി, അര്‍ഹതയുളള ഓരോ കുടുംബത്തിനും ആവശ്യമുളള എല്ലാ വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികളും, പൊതുഭൂമിയില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാന്‍ കഴിയുന്ന പ്രവൃത്തികളെയും സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. ഫീല്‍ഡ് തലത്തില്‍ തിരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്.