കല്ലടിക്കോട്: കെ.എസ്.ടി.എയുടെ ആദ്യകാല സംഘാടകനും കരിമ്പ കപ്പടം ഗവ. സ്‌കൂള്‍ അധ്യാപകനുമായിരുന്ന സി.ഡി പീറ്റര്‍ മാസ്റ്ററിന്റെ 25-ാം വാര്‍ഷികത്തോട നുബന്ധിച്ച് കരിമ്പ ലെസ്‌ക്ക, പാലളം പഞ്ചമി വായനശാല, സൗഹ്യദ കൂട്ടായ്മ സംയു ക്തമായി അനുസ്മരണം സംഘടിപ്പിച്ചു.കരിമ്പ ഇടക്കുറുശ്ശി പി.എ മൊയ്തീന്‍കുട്ടി ഹാളില്‍ നടന്ന അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ മാസ്റ്റര്‍ സമ്മാനദാനം നടത്തി. കല്ലടിക്കോട് സഹകരണ ബാങ്ക് റിട്ട.സെക്രട്ടറി ജിമ്മി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട.അധ്യാപകന്‍ മൊയ്തീന്‍ മാസ്റ്റര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.കെ.നാരായണന്‍കുട്ടി, കെ.എസ്.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റെനി കരിമാലത്ത് എന്നിവര്‍ സംസാരിച്ചു.സജി.സി.പീറ്റര്‍ സ്വാഗതവും ലൈസ ചാക്കോ നന്ദിയും പറഞ്ഞു. യോഗ ത്തില്‍ സംബന്ധിച്ചവര്‍ക്ക് ഇന്ത്യന്‍ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പ് സമ്മാനമായി നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!