മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസി ന്റെ ബാറ്ററി പൊട്ടിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. രാവിലെ ഏഴ് മണിക്ക് കെ. എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ബാറ്ററിയാണ് പൊട്ടിയത്. ബസില്‍ പത്തില്‍ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് പുറപ്പെടുന്നതിനായി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് മുന്‍വശത്തെ വാതിലനടുത്തുള്ള ബാറ്ററി ശബ്ദത്തോടെ പൊടുന്നനെ പൊട്ടിത്തെറിച്ചത്. ഭയചകി തരായ യാത്രക്കാര്‍ ഉടന്‍ ബസില്‍ നിന്നും പുറത്തിറങ്ങി. തകരാര്‍ പരിഹരിച്ച് സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുമെന്നായതോടെ യാത്രക്കാാരെ മറ്റൊരു ബസില്‍ കയറ്റി വിട്ടു.മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നും ബസ് മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെത്തിച്ച് ബാറ്ററി മാറ്റിയശേഷം രാവിലെ എട്ടേ കാലോടെ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.സാധാരണഗതിയില്‍ രാവിലെ ഏഴിന് പുറപ്പെട്ട് വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെത്തുന്ന ബസിന്റെ യാത്രാ സമയം ഒന്നര മണിക്കൂറോളം വൈകി.വേനല്‍ക്കാലങ്ങളില്‍ അപൂര്‍വ്വമായി ബാറ്ററി പൊട്ടി തകരാര്‍ സംഭവിക്കാറുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.