മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പഠന സാമഗ്രികളും യൂണി ഫോമും വാങ്ങുന്നതിന് രക്ഷിതാക്കള്‍ക്ക് വായ്പ അനുവദിക്കുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ ബാക്ക് ടു സ്‌കൂള്‍ വിത്ത് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി പദ്ധതിക്ക് തുടക്കമായി. ലളിതമായ നടപടിക്രമങ്ങളിലൂടെ വളരെ കുറ ഞ്ഞ പലിശ നിരക്കില്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആവശ്യമായ പഠനസാമ ഗ്രികളും യൂണിഫോം വാങ്ങു ന്നതിനുമായി രക്ഷിതാക്കള്‍ക്ക് വായ്പ നല്‍കുന്നതാണ് പദ്ധതി.
സ്‌കൂള്‍ തുറക്കുന്ന സമയങ്ങളില്‍ രക്ഷിതാക്കള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങ ള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് ലക്ഷ്യം. മൂന്ന് മാസ കാലയളവില്‍ 10,000 രൂപയാണ് വായ്പ അനുവദിക്കുക.സ്‌കൂളില്‍ നിന്നും, വാര്‍ഡ് മെമ്പറില്‍ നിന്നുള്ള സാക്ഷ്യപത്രം, കെ.വൈ.സി. രേഖകള്‍ എന്നിവയാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്.അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ പാലക്കാട്, കല്ലടിക്കോട്,മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, ചെര്‍പ്പു ളശ്ശേരി, കൊപ്പം തുടങ്ങിയ ഒമ്പത് ബ്രാഞ്ചുകളി ലും ബാക്ക് ടു സ്‌കൂള്‍ വായ്പ ലഭ്യമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് അ റിയിച്ചു.
മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നഗരസഭാ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നിര്‍ദ്ധനരായ 65 പേര്‍ക്ക് പഠനസമാഗ്രികള്‍ അടങ്ങിയ സ്‌കൂള്‍ കിറ്റിന്റെ വിതരണവും എംഎല്‍എ നിര്‍വ്വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു.വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, മാസിത സത്താര്‍,നഗരസഭാ കൗണ്‍ സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് സ്വാഗതവും പിആര്‍ഒ കെ.ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.