മണ്ണാര്‍ക്കാട് : ഗ്രാമീണ പുരോഗതിയും സാമൂഹിക വികസനവും ലക്ഷ്യമാക്കി പാലക്കാ ട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേമ പദ്ധതി ‘സമഗ്ര’ ക്കു തുടക്കമായി.ദാരിദ്ര്യ നിര്‍മാര്‍ജനം, സാമൂഹ്യ സുരക്ഷ,സ്ത്രീ ശാക്തീക രണം, വിദ്യാഭ്യാസ പ്രോല്‍സാഹനം , കലാ സാഹിത്യ വികസനസം, ആരോഗ്യ പരിപാ ലനം തുടങ്ങിയ മേഖലകളില്‍ ന്യൂതനമായ ആശയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കു ന്ന ‘സമഗ്ര’ യുടെ ലോഗോ പ്രകാശനം അഡ്വ .എന്‍ ഷംസുദ്ധീന്‍ എം എല്‍ എ നിര്‍വ്വഹി ച്ചു. ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിലെ തെങ്കര , കുമരംപുത്തൂര്‍ , തച്ചനാട്ടുകര, കോട്ടോപ്പാടം , കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ ഉള്‍പ്പെടുന്ന 53 വാര്‍ഡുകളിലും ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരുടെ സഹകരണത്തോടെയാണ് സമഗ്ര പദ്ധതി നടപ്പാക്കു ന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും പുറമെ സന്നദ്ധ പ്രവര്‍ത്തനങ്ങ ളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും സാമൂഹിക പുരോഗതിയില്‍ സജീവമാ കുന്ന വിവിധ കര്‍മ്മ പദ്ധതികളാണ് ‘സമഗ്ര’യിലൂടെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലിം മാസ്റ്റര്‍ , കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി , വൈസ് പ്രസിഡന്റ് കെ വിജയല ക്ഷ്മി , സ്ഥിരം സമിതി അധ്യക്ഷന്മാരായ സഹദ് അരിയൂര്‍ , ഇന്ദിര മടത്തുംതൊടി, ഹരി ദാസ് ആഴ്‌വാഞ്ചെരി, നൗഷാദ് വെള്ളപ്പാടം , നൗഷാദ് പടിഞ്ഞാറ്റി എന്നിവര്‍ സംബന്ധി ച്ചു.