മണ്ണാര്‍ക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേ ജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിന്റെ താമസ സ്ഥലത്ത് വിജിലന്‍സ് റെയ്ഡ്. 35 ലക്ഷത്തോളം രൂപയും 17കിലോ നാണയങ്ങളും കണ്ടെടുത്തു.70 ലക്ഷത്തോളം രൂപയു ടെ നിക്ഷേപവുമുള്ളതായി വിജിലന്‍സിന്റെ കണ്ടെത്തലില്‍ വെളിവായിട്ടുണ്ട്.ഇന്ന് വൈകീട്ടോടെയാണ് വിജിലന്‍സ് ഡിവൈഎസ്പി എസ് ഷറഫുദ്ദീന്റെ നേതൃത്വത്തി ലുള്ള സംഘം സുരേഷ് കുമാര്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് ആല്‍ത്തറ ജംഗ്ഷനിലെ ജിആര്‍ കോംപ്ലസിലെ വാടകമുറിയില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നട ത്തിയത്.രാത്രി എട്ടുമണിയോടെയാണ് സംഘം റെയ്ഡ് കഴിഞ്ഞ് മടങ്ങിയത്.വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്ക് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന മഞ്ചേരി സ്വദേശിയുടെ പരാതിപ്രകാരം ആണ് ഇന്ന് രാവിലെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്.നാളെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.