മണ്ണാര്‍ക്കാട്: വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈ ക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലാ യി. പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറാണ് പിടിയിലായത്. ഇന്ന് രാവിലെ 11.15ഓടെ എം.ഇ.എസ് കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. മഞ്ചേരി സ്വദേശിയാണ് പരാതിക്കാരന്‍. പാലക്കയം വില്ലേജ് പരിധിയില്‍പ്പെട്ട 45 ഏക്ക ര്‍ സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. സര്‍ട്ടി ഫിക്കറ്റിനായി ഓഫിസിലെത്തിയപ്പോള്‍ ഫയല്‍ സുരേഷ്‌കുമാറിന്റെ പക്കലാണെന്ന റിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സര്‍ട്ടഫിക്കറ്റ് ലഭിക്കാന്‍ പണവുമായി അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളേജില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജി ലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി കാറില്‍ വെച്ച് കൈക്കൂലി വാങ്ങവേ സുരേഷ്‌കുമാറിനെ കയ്യോടെ പിടികൂടിയത്. വസ്തു എല്‍.എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കല്‍ നിന്നും ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതയും വിജിലന്‍സ് പറയുന്നു. പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ് സാം, ഫറോസ്, സബ് ഇന്‍സ്‌പെ ക്ടര്‍മാരായ സുരേന്ദ്രന്‍, മനോജ്, പൊലിസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്,ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്,രമേഷ്,സിന്ധു എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ മനോജ് എബ്രഹാം അറിയിച്ചു.