പാലക്കാട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ മെയ് 23 ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. എം പ്ലോയബലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 മുതല്‍ 70 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തിരിച്ചറിയില്‍ രേഖയും പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്ത ണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഏതെങ്കിലും ബിരുദമോ പ്ലസ്ടു യോഗ്യതയോ ഉള്ള 18 നും 27 നും മധ്യേ പ്രായമുള്ളവര്‍ക്ക് ലോണ്‍ ഓഫീസര്‍, 25 നും 61 നും ഇടയില്‍ പ്രായമുള്ള പി.ഡി.സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്‍ഷുറസ് മാനേജര്‍, പത്താം ക്ലാസ് പാസായ 25നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫിനാന്‍ഷ്യ ല്‍ പ്ലാനിങ് അഡൈ്വസര്‍, ഇരുപത്തിയഞ്ചോ അതിന് മുകളിലോ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ ക്ക് ബിസിനസ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0491-2505435.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!