മണ്ണാര്‍ക്കാട്: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാ ങ്ങുന്നതിന് രക്ഷിതാക്കള്‍ക്ക് വായ്പയുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍.ബാക്ക് ടു സ്‌കൂള്‍ വിത്ത് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി എന്ന പേരില്‍ നടപ്പി ലാക്കുന്ന വായ്പാ പദ്ധതി ജൂലായ് 20 വരെ നീണ്ട് നില്‍ക്കുമെന്ന് യുജിഎസ് ഗ്രൂപ്പ് മാനേ ജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ലളിതമായ നടപ ടിക്രമങ്ങളിലൂടെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആവശ്യമായ പഠനസാമ ഗ്രികളും യൂണിഫോം വാങ്ങുന്നതിനുമായി രക്ഷിതാക്കള്‍ക്ക് വായ്പ നല്‍കുന്നതാണ് പദ്ധതി. സ്‌കൂള്‍ തുറക്കുന്ന സമയങ്ങളില്‍ രക്ഷിതാക്കള്‍ നേരിടുന്ന സാമ്പത്തിക പ്ര യാസങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് ലക്ഷ്യം.

100 ദിവസത്തെ കാലയളവില്‍ 10,000 രൂപയാണ് വായ്പ അനുവദിക്കുക.സ്‌കൂളില്‍ നി ന്നും, വാര്‍ഡ് മെമ്പറില്‍ നിന്നുള്ള സാക്ഷ്യപത്രം, കെ.വൈ.സി. രേഖകള്‍ എന്നിവയാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്.അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ പാലക്കാട്, കല്ലടിക്കോട്,മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, ചെര്‍പ്പു ളശ്ശേരി, കൊപ്പം തുടങ്ങിയ ഒമ്പത് ബ്രാഞ്ചുകളിലും ബാക്ക് ടു സ്‌കൂള്‍ വായ്പ ലഭ്യമാകും. കൂടാതെ യുജിഎസ് ഗോള്‍ഡ് ലോണ്‍ ബ്രാഞ്ചുകള്‍ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങ ളിലെ എല്ലാ വാര്‍ഡുകളിലേയും തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ ക്ക് പഠനസാമഗ്രികള്‍ അടങ്ങിയ സ്‌കൂള്‍ കിറ്റ് സൗജന്യമായി നല്‍കുന്നതായും മാനേജിം ഗ് ഡയറക്ടര്‍ അജിത് പാലാട്ട് അറിയിച്ചു.

ബാക്ക് ടു സ്‌കൂള്‍ വായ്പ പദ്ധതിയുടെയും സൗജന്യ സ്‌കൂള്‍ കിറ്റ് വിതരണത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം മെയ് 23ന് വൈകീട്ട് നാല് മണിക്ക് ഫായിദ കണ്‍വെന്‍ഷന്‍ വെച്ച് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും.നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ യുജിഎസ് ഡയറക്ടര്‍ അഭിലാഷ് പാലാട്ട്, പി.ആര്‍.ഒ കെ.ശ്യാംകുമാര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ശാസ്താപ്രസാദ്, ഓപ്പറേഷന്‍സ് മാനേജര്‍ ഷബീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!