മണ്ണാര്‍ക്കാട്: കരിമ്പ ശിരുവാണി ജംഗ്ഷനില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക ള്‍ പറമ്പില്‍ തളച്ചിട്ടിരുന്ന നാട്ടാനയെ ആക്രമിച്ചു. നാട്ടാനയുടെ വലതു കാലില്‍ രണ്ടിട ത്തും കണ്ണിന് സമീപത്തും ചെവിയിലും കൊമ്പു കൊണ്ടുള്ള കുത്തില്‍ പരിക്കേറ്റു. കാ ലിലെ മുറിവ് ആഴമുള്ളതാണ്. ശനിയാഴ്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. വെ റ്ററിനറി ഡോക്ടറെത്തി ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. തമ്പുരാന്‍ചോല ഭാഗത്ത് സ്വകാര്യ തോട്ടത്തില്‍ തടിപിടിപ്പിക്കാനായി എത്തിച്ച അരീക്കോട് കൊളക്കാടന്‍ മഹാ ദേവന്‍ എന്ന ആനയെ ആണ് മൂന്നംഗ കാട്ടാനകള്‍ ആക്രമിച്ചത്. സമീപത്ത് ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന പാപ്പാന്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടാനയ്ക്ക് വലതു ഭാഗത്ത് കൊമ്പില്ല. ഈ ഭാഗത്താണ് കൂടുതല്‍ ആക്രമണമേറ്റതും. ആനയുടെ ശബ്ദം കേട്ട് സമീപവാസിയാണ് വനംവകുപ്പിന്റെ ആര്‍ആര്‍ടിയെ വിവര മറിയിച്ചത്. കല്ലടിക്കോട് പറക്കാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തി മണ്ണാര്‍ ക്കാട്ടേയ്ക്ക് മടങ്ങുകയായിരുന്നു ആര്‍ആര്‍ടി. ഉടന്‍ തന്നെ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) വി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കാട്ടാനക്കൂട്ട ത്തെ തുരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യു ട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ മനോജിന്റെ നേതൃത്വത്തിലുള് സംഘവും കല്ലടി ക്കോട് നിന്നും പൊലിസും സ്ഥലത്തിയിരുന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കാട്ടാനകളെ കരിമ്പമലവാരത്തിലേക്ക് കാട് കയറ്റി വിട്ടു. ആര്‍.ആര്‍.ടി സമീപത്ത് തന്നെ ഉണ്ടായിരുന്നതാണ് രക്ഷയായത്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ നിന്നും നൂറ് മീറ്റര്‍ മാറി ശിരുവാണി ചര്‍ ച്ചിന് പിന്‍വശത്തെ അംഗനവാടിക്ക് തൊട്ടടുത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് നാട്ടാനയെ തളച്ചിരുന്നത്. പുതുക്കാട്, പൂഴിക്കുന്ന്, തമ്പുരാന്‍ചോല ഭാഗത്തെ ജനവാസ കേന്ദ്രങ്ങളി ലൂടെയാണ് കാട്ടാനകളെത്തിയത്. കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാ നശല്ല്യമുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ജനുവരിയില്‍ കാട്ടാനകള്‍ ദേശീയപാതയിലേക്കെത്തി യിരുന്നു. പുതുക്കാട് ഭാഗത്ത് ഇപ്പോള്‍ വ്യാപകമായി കൈതച്ച കൃഷിയുണ്ട്. കരിമ്പ മല വാരത്തില്‍ പൂഴിക്കുന്ന് ഭാഗത്തായാണ് കാട്ടാനകള്‍ തമ്പടിക്കുന്നതെന്ന് നാട്ടുകാര്‍ പറ യുന്നു. ദേശീയപാതയ്ക്കരുകില്‍ വരെ കാട്ടാനകളെത്തിയത് ഭീതിയും ആശങ്കയും വര്‍ ധിപ്പിച്ചിട്ടുണ്ട്. രാത്രികാല റോന്ത് ചുറ്റല്‍ കര്‍ശനമാക്കുമെന്നും കാട്ടാനകളെ തുരത്തുന്ന തിന് നടപടി സ്വീകരിക്കുമന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.