മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 17 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബുഷറ വിതരണോ ദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുസ്തഫ വറോടാന്, തങ്കം മഞ്ചാടിക്കല്‍, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റര്‍,ബ്ലോക്ക് പഞ്ചാ യത്ത് മെമ്പര്‍ ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഇല്യാസ്,സഫിയ, സി.കെ.സുബൈര്‍,സി.ഡി.പി.ഒ മാരായ ഓമന, നിര്‍മല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത്കുമാരി എന്നിവര്‍ സംസാരിച്ചു.