പാലക്കാട് : ജില്ലയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴ, കണ്ണാടിപ്പുഴ, ഗായത്രിപുഴ, കല്‍പ്പാത്തിപുഴ, തൂതപ്പുഴ എന്നിവയിലെ പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലെ 41 ഇടങ്ങളിലായി കൂട്ടി വെച്ചിരിക്കുന്ന എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും മൈനര്‍ ഇറിഗേഷന്‍ ഡിവിഷ ന്‍ പാലക്കാട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലേലം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫോ ട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡും സഹിതം എത്തണം. മെയ് 22 ന് രാ വിലെ 11 ന് തൂതപ്പുഴയുടെ ചൂരിയോട് പാലം, ചങ്ങലേരി കോസ് വേ, കല്‍പ്പാത്തിപ്പുഴയു ടെ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പരിസരം, ഗായത്രിപ്പുഴയുടെ വിത്തനശ്ശേരി പാലം, മലമ്പുഴ എല്‍.ബി കനാല്‍, ആലംപള്ളം കോസ്വേ, കൃഷ്ണന്‍കടവ് ക്ഷേത്രത്തിന് സമീപ മുള്ള ആലംപള്ളം ചെക്ക് ഡാം, ഭദ്രകാളി ക്ഷേത്രത്തിന് സമീപമുള്ള ആലംപള്ളം കോസ് വേ എന്നിവിടങ്ങളില്‍ ലേലം ചെയ്യും.
മെയ് 23 ന് ഷണ്‍മുഖം കോസ് വേയുടെ സമീപം, മൂലത്തറ കോസ്വേയ്ക്ക് സമീപം, തെമ്പാറ വെയര്‍, കുന്നങ്കാട്ടുപതി വെയര്‍, ഇരുപ്പലം, നറണി കോസ് വേ, മൂലത്തറ വലതുകര കനാലിന് സമീപം, മപ്പാട്ടുകര ചെക്ക് ഡാം, കുണ്ടുകണ്ടം ചെക്ക് ഡാം, നെന്‍ഡ്രാംപുഴ പാലം, മഠത്തില്‍ക്കുണ്ട്, സാമ്പ്രിക്കല്‍ കോളനി, മുക്കായി പാലം, കിഴക്കഞ്ചേരിക്കാവ്, കാമ്പ്രത്ത്ചള്ള, തൊട്ടിയതറ ശ്മശാനം, മീങ്കര ഡാം, ചുള്ളിയാര്‍ ഡാം എന്നിവിടങ്ങളിലും മെയ് 24 ന് പാളയംകോട്, പാലത്തുള്ളി പാലത്തിന് സമീപം, പൂടൂര്‍ പാലത്തിന് സമീപം, ഊട്ടറ റെയില്‍വേ, കൊത്തമ്പാക്കം അങ്കണവാടി, ഊട്ടറ പാലം, ആനമാറി വി.സി.ബി ശ്മശാനം എന്നിവയ്ക്ക് സമീപവും ലേലം നടക്കും. രാവിലെ 11 ന് ആണ് ലേലം നടക്കുക. ഫോണ്‍: 9446532016.