മണ്ണാര്‍ക്കാട്: വനിതാ ശിശു വികസന വകുപ്പ് മുഖേന ശൈശവ വിവാഹം തടയുന്ന തിന്റെ ഭാഗമായി വിവരം നല്കുന്ന വ്യക്തികള്‍ക്ക് പാരിതോഷികം നല്കാന് പൊന്‍വാക്ക് പദ്ധതി. ശൈശവ വിവാഹം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തില്ല. പദ്ധതിക്കായി ആരംഭിച്ച ponvakkupkd@gmail.com ലോ 9188969209 ലോ നേരിട്ട് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍/ബന്ധപ്പെട്ട ശൈശവ വിവാഹ നിരോധന ഓഫീസര്‍ (ശിശു വികസന പദ്ധതി ഓഫീസര്‍) എന്നിവര്‍ക്കോ വിവരം നല്‍കാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.