മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലക്കാട് ജില്ല കൈവ രിച്ചത് 99.72 ശതമാനം വിജയം. സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതല്‍ വിജയശതമാ നം ജില്ല നേടി. ജില്ലയില്‍ 38,902 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 38,794 വിദ്യാ ര്‍ത്ഥികള്‍ വിജയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 17,195 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി യതില്‍ 17,143 പേരും എയ്ഡഡ് സ്‌കൂളുകളില്‍ 19,397 പേര്‍ പരീക്ഷ എഴുതിയതില്‍ 19,335 പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2320 പേര്‍ പരീക്ഷ എഴുതിയതില്‍ 2316 പേരും ഉപ രിപഠനത്തിന് അര്‍ഹരായി. 156 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 65 സര്‍ക്കാര്‍ സ്‌കൂളുകളും, 56 എയ്ഡഡ് സ്‌കൂളുകളും 35 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെ ടുന്നു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 34 സ്‌കൂളുകളും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല യില്‍ 41 സ്‌കൂളുകളും പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 81 സ്‌കൂളുകളും സമ്പൂര്‍ണ വിജയം നേടി.

4287 വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ്

ജില്ലയില്‍ 4287 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 3037 പെണ്‍കുട്ടികളും 1250 ആണ്‍കുട്ടികളും സമ്പൂര്‍ണ എ പ്ലസ് നേടി. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 1668 വിദ്യാര്‍ത്ഥികള്‍ (1228 പെണ്‍കുട്ടികള്‍, 440 ആണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1993 വിദ്യാര്‍ത്ഥികളും (1338 പെണ്‍കുട്ടികള്‍, 605 ആണ്‍കുട്ടികള്‍), അണ്‍ എയ്ഡഡ് സ്‌കൂളുകളി ല്‍ നിന്നും 626 പേരും (421 പെണ്‍കുട്ടികള്‍, 205 ആണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ ക്കും എ പ്ലസ് നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!