ഷൊര്‍ണൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകൡയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99-ാം ജന്മവാര്‍ഷികം മെയ് 28ന് ആ ഘോഷിക്കുന്നതായി കലാസാഗര്‍ സെക്രട്ടറി രാജന് പൊതുവാള് അറിയിച്ചു. കലാ മണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളും വിതരണം ചെയ്യും.കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക , ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗര്‍ പുരസ്കാരം നല്‍കുന്നതെന്നും സെക്രട്ടറി രാജന് പൊതുവാള് അറിയിച്ചു.