മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തി ല്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 68,604 പേര്‍. കഴിഞ്ഞതവണ ഇത് 44,363 പേര്‍.

എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല കണ്ണൂര്‍. വിജയശതമാനം 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല വയനാട്, വിജയശതമാനം98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. വിജയശതമാനം100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല വയനാട്. വിജയശതമാനം98.41.

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം 485. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 504പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം97.3). ഗള്‍ഫിലെ നാല് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു.

4 മുതല്‍ ഓണ്‍ലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എ ല്‍സി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാര്‍ ഥികളാണു പരീക്ഷയെഴുതിയത്.

ഫലമറിയാന്‍

www.prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in

https://sslcexam.kerala.gov.in

Read more on: kerala | SSLC Result

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!