മണ്ണാര്‍ക്കാട്: സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്നതിന് ടെണ്ടറായി. തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെയുള്ള ഭാഗത്താണ് തൂക്കുവേലി സ്ഥാപിക്കുന്നത്. കര്‍ണാടകയിലെ നാച്വര്‍ ഫെന്‍സ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഇവരുമായി വനംവകുപ്പ് കരാര്‍ ഒപ്പിടുന്ന മുറയ്ക്ക് വൈകാതെ തന്നെ പ്രവൃത്തികള്‍ ആരംഭിച്ചേക്കും. ഉയരത്തില്‍ ശാസ്ത്രീയ വും ഫലപ്രദവുമായ രീതിയിലാണ് സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കുകയെന്ന് മണ്ണാ ര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സുബൈര്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ രൂക്ഷമായ കാട്ടാനശല്ല്യമുള്ളത് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ്. സൈലന്റ്വാലി വനമേഖലയില്‍ നിന്നാണ് ഇവിടേക്ക് കാട്ടാനകളെത്തുന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പലപ്പാറ, കരടിയോട്, കച്ചേരിപ്പറമ്പ്, കണ്ടമംഗലം, പൊതുവപ്പാടം തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന കര്‍ഷകര്‍ക്ക് നിരന്തര ശല്ല്യമാണ്. അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശമായ എടത്തനാട്ടുകര, പൊന്‍പാറ, ഉപ്പുകുളം പ്രദേശങ്ങളിലും കാട്ടാന കളെത്തുന്നത് പതിവാണ്. ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നാശം വരുത്തിയാണ് കാടു കയറുക. നിലവില്‍ കുരുത്തിച്ചാല്‍ മുതല്‍ അമ്പ ലപ്പാറ വരെ സൗരോര്‍ജ വേലി ഉണ്ടെങ്കിലും ഫലപ്രദമല്ല. മരങ്ങളും മറ്റും വേലിയിലേക്ക് തള്ളിയിട്ട് പ്രതിരോധ സംവിധാനത്തെ തകര്‍ത്താണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വരുന്നത്.
കൃഷി നാശത്തിനൊപ്പം ജീവനും ഭീഷണിയായ മാറുന്ന കാട്ടാനകളുടെ വരവിന് തടയി ടാന്‍ ശക്തമായ പ്രതിരോധ സംവിധാനം വനാതിര്‍ത്തിയില്‍ ഏര്‍പ്പെടു ത്തണമെന്ന് മലയോരവാസികള്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.ഇതേ തുടര്‍ ന്നാണ് വനംവകുപ്പ് വനാതിര്‍ത്തിയില്‍ സൗരോര്‍ജ് തൂക്കുവേലി സ്ഥാപിക്കാന്‍ പോകു ന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കരടിയോട്,ഇരട്ടവാരി പ്രദേശത്ത് കരടിയോട് ഇരട്ടവാരി പ്രദേശത്ത് മൂന്ന് കിലോ മീറ്റര്‍ ദൂരത്തില്‍ തൂക്കുവേലിയും 3.5 കിലോ മീറ്റര്‍ ദൂരത്തില്‍ സിംഗിള്‍ ലൈന്‍ ഫെന്‍സിംഗും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്ഥാപിച്ചി രുന്നു.സൈലന്റ് വാലി വനാതിര്‍ത്തിയില്‍ കുരുത്തിച്ചാല്‍ മുതല്‍ പൊന്‍പാറ വരെയു ള്ള 39 കിലോ മീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കാനുള്ള പ്രൊപ്പോസല്‍ വനംവകുപ്പിന് സമര്‍പ്പിച്ചിട്ടുള്ളതായി സൈലന്റ് വാലി റെയ്ഞ്ച് അധികൃതര്‍ അറിയി ച്ചു.മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന മണ്ണാര്‍ക്കാട് മേഖല യില്‍ 2023-24 വര്‍ഷത്തില്‍ 72 കിലോ മീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിക്കുമെന്ന് വനംവ കുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ മാസം മണ്ണാര്‍ക്കാട് നടത്തിയ വനസൗഹൃദ സദസ്സില്‍ പ്രഖ്യാപിച്ചിരുന്നു.