മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യഘ ട്ട നവീകരണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡുമായി അടുത്ത ശനിയാഴ്ച കരാര്‍ വെയ്ക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ അറിയിച്ചു. നെല്ലിപ്പുഴ മുതല്‍ ആനമൂളി ചെക്‌പോസ്റ്റ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തില്‍ വീതി കൂട്ടി നവീകരിക്കാന്‍ പോകുന്നത്. അട്ടപ്പാടി റോഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ നിര്‍ദേശപ്രകാരം ഇന്ന് മണ്ണാര്‍ക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
4.47 കോടി ചെലവിലാണ് റോഡ് നവീകരിക്കുക. ഇതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈയിടെ ആരംഭിച്ചിരുന്നു. കലുങ്കുകളുടെ നിര്‍മാണമാണ് ആദ്യം ആരംഭിക്കുകയെന്ന് കരാറുകാരന്റെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. ഇതിന് ശേഷമായിരിക്കും ടാറിംഗിനും മറ്റുമുള്ള പ്രവൃത്തികള്‍ നടക്കുക. പാതയുടെ വീതിയ്ക്ക് അനുസരിച്ച് വൈദ്യുതി തൂണുകള്‍,ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവ മാറ്റുന്നതിന് കെ.എസ്.ഇ.ബിയ്ക്കും കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റുന്നതിന് വാട്ടര്‍ അതോറിറ്റിയ്ക്കും ആവശ്യമായ തുക കൈമാറിയിട്ടുണ്ട്. ഇത് ടെണ്ടര്‍ ചെയ്ത് മാറ്റാന്‍ തീരുമാനമായി. നിലവിലുള്ള ഇരുനൂറോളം മരങ്ങള്‍ മുറിച്ച് മാറ്റും.
പാതയുടെ രണ്ടാം ഘട്ടം ചുരവും മൂന്നാം ഘട്ടം മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള ഭാഗത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്ന് വരികയാണ്. രണ്ടാം ഘട്ടത്തിന് 24 കോടിയും മൂന്നാം ഘട്ടത്തിന് 200 ഓളം കോടി രൂപയുമാണ് ചെലവഴിക്കുക. മുക്കാലി മുതല്‍ ആനക്കട്ടി വരെ നിരവധി പാലങ്ങളടക്കം ഉള്‍പ്പെ ടുന്നുണ്ട്. ഇത് അന്തിമമാകുന്നതേയുള്ളൂവെന്നും എംഎല്‍എ അറിയിച്ചു. കാഞ്ഞിരം പാറയില്‍ നിന്നും തുടങ്ങി ചുങ്കം വരെയുള്ള റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിലയിരുത്തി. കെ.ആര്‍.എഫ്.ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എ.ജയ, അസി.എഞ്ചിനീയര്‍ പ്രിന്‍സ് ബാലന്‍, അസി. എക്‌സി. എഞ്ചിനീയര്‍ ബ്രോസണ്‍ ഹെറോള്‍ഡ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഉദ്യോ ഗസ്ഥര്‍,കരാറുകാരന്റെ പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.