മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പരീക്ഷ ജില്ലയിലെ 13 ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളുകളിലായി മെയ് 20 മുതല്‍ 25 വരെ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ച യ്ക്ക് 12.15 വരെയാണ് പരീക്ഷ. ജില്ലയില്‍ ആകെ 2638 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെ യ്തിട്ടുള്ളത്്. ഇതില്‍ 1700 പേരും ഹയര്‍ സെക്കന്‍ഡറി തുല്യതാ ഒന്നാം വര്‍ഷ പരീക്ഷ യും 938 പേര്‍ രണ്ടാ വര്‍ഷ പരീക്ഷയും എഴുതും. ഹാള്‍ ടിക്കറ്റ് വിതരണം പൂര്‍ത്തിയായി. 22 മുതല്‍ 68 വയസ് വരെയുള്ളവര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ചിറ്റൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതുന്ന 68 വയസുള്ള പി.ജി ശിവദാസനാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചിറ്റൂര്‍ ഗവ ബോയ്സ് എച്ച്.എസ്.എസ്, പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ഗവ ജി.എച്ച്.എസ്.എസ് പട്ടാമ്പി, ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല, കണ്ണാടി എച്ച്.എ സ്.എസ്, കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂര്‍, എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരം, ഗവ എച്ച്.എസ്.എസ് ഈസ്റ്റ് ഒറ്റപ്പാലം, ഗവ ഗേള്‍സ് എച്ച്.എസ്.എസ് ആലത്തൂര്‍, ഗവ എച്ച്. എസ്.എസ് കൊപ്പം, ഗവ വി.എച്ച്.എസ്.എസ് വട്ടേനാട്, ഗവ എച്ച്.എസ്.എസ് ചെര്‍പ്പുള ശ്ശേരി, ജി.എച്ച്.എസ്.എസ് അഗളി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍.