മണ്ണാര്‍ക്കാട്: മദര്‍ കെയര്‍ ആശുപത്രി കോമ്പൗണ്ടില്‍ ഫെഡറല്‍ ബാങ്ക് എടിഎം കൗണ്ട ര്‍ പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ധനമിടപാട് നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിനായാണ് എടിഎം കൗണ്ടര്‍ സ്ഥാപിച്ചത്. ആശുപത്രിയുടെ പ്രധാ ന കവാടത്തിന് സമീപമായാണ് എടിഎം കൗണ്ടര്‍ തുറന്നത്. ദേശീയപാതയ്ക്ക് സമീപ മായതിനാല്‍ പൊതുജനങ്ങള്‍ക്കും ഇടപാട് നടത്താന്‍ സൗകര്യപ്രദമായാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്.
മദര്‍ കെയര്‍ എംഡി ഷാജി മുല്ലപ്പള്ളി എടിഎം കൗണ്ടറിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് പാലക്കാട് റീജിയണല്‍ ഹെഡ ്റെജി, റസാക്ക്, രമ്യ, സുരേഷ്, മദര്‍ കെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ്, ജനറല്‍ മാനേജര്‍ റിന്റോ തോമസ്, മാനേജര്‍ കലേഷ്, കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് തുടങ്ങിയവര്‍ പങ്കെടുത്തു.
