അലനല്ലൂര്‍ :ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാ ണം തുടങ്ങി.ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് മതില്‍ നിര്‍മാണം.മഴക്കാലത്ത് മതില്‍ തകര്‍ന്നടിയാറുണ്ട്. പുതുക്കി പണിയണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്.വളരെ കാലമായി തകര്‍ന്ന് കിട ന്നിരുന്ന പിറകുവശത്തെ ചുറ്റുമതിലാണ് പൊളിച്ച് പണിയുന്നത്. തറക്കല്ലിടല്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വി. അബ്ദുള്‍ സലീം, വൈസ് പ്രസിഡന്റ് പി.നാസര്‍, അംഗങ്ങളായ റഷീദ് ആലായന്‍, സുരേഷ് കുമാര്‍, പ്രധാന അധ്യാപകന്‍ ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.