മണ്ണാര്‍ക്കാട്: നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം എം.ഇ.എസ്. കല്ലടി കോളേജിലെ പ്രീഡിഗ്രി കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. ഉണര്‍വ്വ് 2023 എന്ന പേരിലാണ് നൊട്ടമലയിലുള്ള എസ്.കെ കണ്‍വെണ്‍ഷന്‍ സെന്ററില്‍1982-84 ബാച്ചില്‍ പഠിച്ചി രുന്നവരുടെ പ്രഥമ സംഗമം നടന്നത്. കലാലയ ഓര്‍മ്മകള്‍ അയവിറക്കി സംഗമത്തെ അവിസ്മരണീയമാക്കി.അധ്യാപകരായ പോള്‍ മാണി, മുസ്തഫ, സഫിയ, അബ്ദുല്‍ മജീദ് എന്നിവരെ ആദരിച്ചു.ഗുരുവന്ദനം,സര്‍വീസില്‍ നിന്നും വിരമിക്കുന്നവരെ ആദരിക്കല്‍ ,സ്‌നേഹവിരുന്ന് എന്നിവയുമുണ്ടായി.എന്‍.വി.ജാഫര്‍, സന്തോഷ്, ഉഷ, ബാലചന്ദ്രന്‍, ഷെരീഫ്, പാപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!