ഷോളയൂര്‍: ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടി, കോട്ടത്തറ ഭാഗത്തെ ഇരുപതോളം ഹോട്ടല്‍, ബേക്കറി, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട മൂന്ന് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കോട്പ നിയമപ്രകാരം പുകവലിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത എട്ടോളം കടകളില്‍ നിന്നും 1600 രൂപ പിഴയീടാക്കി. ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധന യില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത്, ആര്‍.ബി. ഉമേഷ് രാജ്, എസ്. രവി, ഡ്രൈവര്‍ പുഷ്പന്‍ എന്നിവര്‍ പങ്കെടുത്തു.