മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ ഒരു നാടക വണ്ടി പദ്ധതിയുടെ നടത്തിപ്പിന് നാടക അഭിരുചിയുള്ള എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മെയ് 18 ന് വൈകിട്ട് അഞ്ചിനകം ബി.ആര്‍.സികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ഡി.ഇ അറിയിച്ചു. നാടക പരിശീലനത്തിന്റെ ഭാഗമായി മെയ് 20, 21 തീയതികളില്‍ പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌ക്രീനിങ് നടക്കും. മെയ് 20 ന് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം വിദ്യാ ഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും 21 ന് പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലും സ്‌ക്രീനിങ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ നാടക പരിശീലനവും തുടര്‍ന്ന് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന നാടക പര്യട നവും ഉണ്ടായിരിക്കും. ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പാക്കുന്ന പദ്ധതിയാണ് ലഹരിക്കെ തിരെ ഒരു നാടകവണ്ടി. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ ത്ഥികളാണ് നാടകത്തിലെ അഭിനേതാക്കള്‍.