പാലക്കാട്: സാധാരണക്കാര്‍ക്ക് വേണ്ടി എല്ലാ ചികിത്സാ സൗകര്യങ്ങളും സര്‍ക്കാര്‍ സം വിധാനത്തില്‍ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് പരമാവധി സൗജന്യമായും അല്ലെങ്കില്‍ ഏറ്റവും മിതമായ നിരക്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ബേണ്‍ കെയ ര്‍ യൂണിറ്റ്, ഡയാലിസിസ് ബ്ലോക്ക്, എല്‍.എം.ഒ ടാങ്ക് (കിഫ്ബി) എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമായും ചികിത്സാ സംവിധാനങ്ങളിലെ ദ്വിദീയ, തൃതിയ സംവിധാനങ്ങളില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. പൊതുജനാരോഗ്യ സംവിധാനങ്ങ ളെ പ്രാദേശികതലത്തില്‍ സൂക്ഷ്മമായി ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മെയ് 18 ന് മുഖ്യമന്ത്രി സംസ്ഥാനത്ത് 5406 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒരു പ്രദേശത്തെ രണ്ടോ മൂന്നോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ആരോഗ്യ കേന്ദ്രങ്ങള്‍. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാവും.സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശുപ ത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട സാഹചര്യമാണുള്ളത്. ജില്ലാ ആശുപ ത്രികളില്‍ പക്ഷാഘാത ചികിത്സക്കുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. പക്ഷാഘാതത്തിന്റെ ആദ്യ മണിക്കൂറുകളില്‍ രോഗിയെ രക്ഷപ്പെടുത്താന്‍ പദ്ധതി സഹായിക്കും. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാന ങ്ങളെ കൂടുതല്‍ വികേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കായി തിരുവനന്തപുരത്ത് ഡെഡിക്കേറ്റഡ് കാത്ത്ലാബ് ആരംഭിച്ചിട്ടുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സംവിധാനങ്ങള്‍ വിവിധ ജില്ലകളില്‍ ആരംഭിച്ചു കഴിഞ്ഞു. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് കോഴിക്കോട് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ ആരംഭിക്കും. തിരുവനന്തപുരം ആര്‍.സി.സിയിലും മലബാര്‍ ക്യാന്‍സര്‍ സെന്ററിലും റോബോട്ടിക് ക്യാന്‍സര്‍ ട്രീറ്റ്മെന്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഈ രണ്ട് സ്ഥാപനങ്ങളിലും റോബോട്ടിക് സര്‍ജറി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാ ക്കി.ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചാ യത്തംഗങ്ങളായ പി.കെ. സുധാകരന്‍, പി.സി. നീതു, ശാലിനി കറുപ്പേഷ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ. റീന, ഡി.എം.ഒ. ഡോ. കെ.പി. റീത്ത തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!