തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പി ക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞിരുന്നു.വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.മെയ് 24ന് ബസ് സര്‍വീസ് നിര്‍ത്തി വെച്ച് തൃശൂരില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.