മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പില്‍ നിന്ന് ലഭ്യമായ മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംഘടിപ്പിക്കുന്നു.ജൂണ്‍ മൂന്ന് വരെ പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. രണ്ട് വിഭാഗങ്ങളിലായാണ് വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നത്.സ്ഥാപന ഉടമ മരണപ്പെടു കയും സ്ഥാപനം പ്രവര്‍ത്തനരഹിതമാവുകയും സ്ഥാപനത്തിന് ആസ്തികളൊന്നും നില വിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശ്ശിക പൂര്‍ണമായും എഴുതി ത്തള്ളും.
മറ്റുള്ള മാര്‍ജിന്‍ മണി വായ്പകളില്‍ റവന്യൂ റിക്കവറി നടപടികളുള്ളവ, സ്ഥാപനം പ്രവ ര്‍ത്തനരഹിതമായവ, സ്ഥാപനത്തിന് ആസ്തികളൊന്നും ഇല്ലാതിരിക്കുന്നവ എന്നിവക്ക് പിഴപലിശ പൂര്‍ണമായും ഒഴിവാക്കി വായ്പാ തുകയും വായ്പ അനുവദിച്ച തീയതി മുതല്‍ പദ്ധതിയിലൂടെ വായ്പ തീര്‍പ്പാക്കാന്‍ അപേക്ഷിക്കുന്ന തീയതി വരെ ആറ് ശതമാനം പലിശ നിരക്കില്‍ പലിശയുടെ 50 ശതമാനം എഴുതിത്തള്ളും.
കൂടാതെ പ്രസ്തുത കുടിശ്ശിക തുകയില്‍ നിന്ന് ഇതുവരെ മുതലും പലിശയുമായി അടച്ച മൊത്തം തുകയും കുറച്ച് ബാക്കി മാത്രം അടച്ച് വായ്പ പൂര്‍ണമായും തീര്‍പ്പാക്കാം. കൂടു തല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളി ലും ബ്ലോക്ക്-നഗരസഭകളിലെ വ്യവസായ വികസന ഓഫീസുകളിലും ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം: 0491 2505385, പാലക്കാട് താലൂക്ക് വ്യവസായ ഓഫീസ്: 0491 2505408, ചിറ്റൂര്‍-9526384540, ആലത്തൂര്‍-9446118554, ഒറ്റപ്പാലം-9562656889, മണ്ണാര്‍ക്കാട്-9400042813.