മണ്ണാര്‍ക്കാട്: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആരംഭിച്ച ശിശു തീവ്രപരിചരണ വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എമര്‍ജന്‍സി കോവിഡ് റെസ്‌പോണ്‍സ് പ്രോഗ്രാമി ന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗം സ്ഥാപി ച്ചത്.അഞ്ച് ഐ.സി.യു. ബെഡുകളും അനുബന്ധ ഉപകരണങ്ങളും കുട്ടികളുടെ ഐ.സി.യു വിലുണ്ട്.33,16,000 രൂപയാണ് നിര്‍മാണത്തിനായി ചെലവഴിച്ചത്. വാര്‍ഡു കളുടെ ബ്ലോക്കി ല്‍ മെയില്‍ വാര്‍ഡിന്റെ അരുകിലാണ് ശിശുതീവ്ര പരിചരണ വിഭാഗമുള്ളത്.
ശിലാഫലകം അനാച്ഛാദനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത അധ്യക്ഷയായി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി.അമാനുള്ള, ആര്‍.എം.ഒ ഡോ.വി.കെ.പ്രഭീഷ് തുടങ്ങിയവര്‍ സംസാരിച്ചു.